ജില്ലാ വെറ്ററിനറി ആശുപത്രിയിൽ നടപ്പിലാക്കിയ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് ഫണ്ടിൽനിന്നും 25 ലക്ഷം രൂപ ചെലവഴിച്ച് ഒ.പി എക്സ്റ്റൻഷൻ സെന്റർ, റിസപ്ഷൻ ഹാൾ, വൈദ്യുതീകരണം, മറ്റ് കെട്ടിടങ്ങളുടെ അറ്റകുറ്റപണികൾ എന്നിവയാണ് നടപ്പിലാക്കിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ടീച്ചർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സി.ജെ സോജി, ചീഫ് വെറ്റിനറി ഓഫീസർ ഡോ. സീന ജോസ് പല്ലൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.എം സുകുമാരൻ, മറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.