എറണാകുളം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണ്. പദ്ധതിയുടെ ഭാഗമായി തോളേലി എം ഡി ഹൈസ്കൂളിൽ വിവിധ പദ്ധതികളുടെ നിർമ്മാണോദ്ഘാടനം നടന്നു. സ്കൂൾ പ്രവേശന കവാടം, ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, ഹൈടെക് ലാബ്,സ്പോർട്സ് അക്കാദമി,ഭിന്നശേഷി സൗഹൃദ ക്യാമ്പസ്,ലൈബ്രറി പുസ്തക ശേഖരണ ക്യാമ്പയിൻ തുടങ്ങി വിവിധ പദ്ധതികളാണ് വിദ്യാലയത്തിൽ സജ്ജമാക്കുന്നത്. പദ്ധതികളുടെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.സ്കൂൾ ബോർഡ് പ്രസിഡൻ്റ് റവ. ഫാദർ പൗലോസ് ഒറവമാലിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
