കരുനാഗപ്പള്ളി താലൂക്കിലെ ജില്ലാ കലക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നവംബര്‍ ഒന്‍പതിന് രാവിലെ 11 ന് നടക്കും. കരുനാഗപ്പള്ളി താലൂക്ക് പരിധിയിലുള്ളവര്‍ക്ക് കരുനാഗപ്പള്ളി ഹൈസ്‌കൂള്‍ ജംഗ്ഷന്‍, ആലപ്പാട് ചെറിയഴീക്കല്‍, ക്ലാപ്പന ഇടയനമ്പലം, കുലശേഖരപുരം വള്ളിക്കാവ്, പ•ന ഇടപ്പള്ളിക്കോട്ട, ചവറ എന്നിവിടങ്ങളിലെ അക്ഷയകേന്ദ്രള്‍ മുഖേന പരാതി രജിസ്റ്റര്‍ ചെയ്യാം. പരാതികക്ഷികളെ അക്ഷയകേന്ദ്രങ്ങളിലൂടെ ഓണ്‍ലൈനായി കേട്ട് തീര്‍പ്പാക്കാന്‍ കഴിയുന്നവ അദാലത്തില്‍ തീര്‍പ്പാക്കും. പരാതികള്‍ നവംബര്‍ അഞ്ചിന് വൈകിട്ട് അഞ്ചുവരെ സമര്‍പ്പിക്കാം.
