കാസര്‍കോട് ജില്ലയിലെ കോവിഡ് പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മറ്റിയുടെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ക്കായി മൊബൈല്‍ സെല്‍ഫി വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. കാസര്‍കോട് ജില്ലയിലെ 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കാണ് അവസരം. കോവിഡ് പ്രതിരോധത്തിന് എന്റെ വക സന്ദേശം എന്ന ആശയത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് തയ്യാറാക്കിയ ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള സെല്‍ഫീ വീഡിയോകള്‍ വീഡിയോ നിര്‍മ്മിച്ച് നിര്‍മ്മിച്ച് നവംബര്‍ 10 നകം prdcontest@gmail.com എന്ന മെയിലിലേക്ക് അയക്കണം. 10 വയസില്‍ താഴെയുള്ള കുട്ടികള്‍ പുറത്തിറങ്ങരുതെന്ന സന്ദേശം പ്രതിഫലിക്കുന്നതാവണം വീഡിയോകള്‍. മലയാളം, കന്നഡ, തുളു ഇംഗ്ലീഷ് ഭാഷകളില്‍ വീഡിയോകള്‍ നിര്‍മ്മിക്കാവുന്നതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ സമ്മാനം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9947334637
