ഡ്രഗ് ലൈസന്‍സില്ലാതെ ആയുര്‍വേദ മരുന്നുകള്‍ നിര്‍മ്മിച്ചു വില്‍പന നടത്തിയതിന് ശിക്ഷിച്ചു. പാലക്കാട് ചിറ്റൂര്‍ മുതലമടയിലെ മെഹാപ്പി ഹെര്‍ബലിനെയാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 3000 രൂപ പിഴ അടയ്ക്കാന്‍ ശിക്ഷിച്ചത്. തൃശൂര്‍ അസി. ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലെ സീനിയര്‍ ഡ്രഗ് ഇന്‍സ്‌പെക്ടറാണ് ഇത് കണ്ടെത്തി കേസ് ഫയല്‍ ചെയ്തത്.
