തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന സപ്ലൈകോയുടെ ആദ്യ പൊതുവിതരണ കേന്ദ്രം ചൊവ്വാഴ്ച (നവംബര്‍ മൂന്ന്) ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം പുളിമൂട് സ്റ്റാച്യു സൂപ്പര്‍മാര്‍ക്കറ്റിനോട് ചേര്‍ന്ന് തുറക്കും. ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി . തിലോത്തമന്‍ നിര്‍വ്വഹിക്കും. വി.എസ് ശിവകുമാര്‍ എം .എല്‍.എ അധ്യക്ഷത വഹിക്കും. നഗരസഭ മേയര്‍ കെ. ശ്രീകുമാര്‍ ആദ്യ വില്പന നടത്തും.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സിവില്‍ സപ്ലൈസ് ഡയറക്ടര്‍ ഹരിത വി. കുമാര്‍, കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു, സപ്ലൈകോ മേഖലാ മാനേജര്‍ വി. ജയപ്രകാശ് എന്നിവര്‍ സന്നിഹിതരാകും. സപ്ലൈകോ മാനേജിംഗ് ഡയറക്ടര്‍ രാഹുല്‍. ആര്‍ സ്വാഗതവും ജില്ലാ സപ്ലൈ ഓഫീസര്‍ ജലജ ജി.എസ് റാണി നന്ദിയും പറയും. ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നല്‍കുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും വിലയ്ക്കും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണിത്.