നെടുമ്പന ഗ്രാമപഞ്ചായത്തിലെ മീയണ്ണൂര്‍ സര്‍ക്കാര്‍ എല്‍ പി എസിലും മുട്ടയ്ക്കാവ് സര്‍ക്കാര്‍ എല്‍ പി എസിലും നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു.

മികച്ച അടിസ്ഥാന-പശ്ചാത്തല സൗകര്യങ്ങള്‍ നടപ്പിലാക്കി സംസ്ഥാനത്തെ ഏതാണ്ടെല്ലാ സ്‌കൂളുകളും ഹൈടെക് നിലവാരത്തിലേക്കുയര്‍ന്നിരിക്കുന്നു. സ്വകാര്യ സ്‌കൂളുകളെ വെല്ലുന്ന തരത്തിലുള്ള വികസനം സര്‍ക്കാര്‍ സ്‌കൂളുകളില്‍ സാധ്യമായി – മന്ത്രി പറഞ്ഞു. ഒരു കോടി രൂപ വീതമാണ്   ഇരുസ്‌കൂളിലും കെട്ടിട നിര്‍മാണത്തിന് അനുവദിച്ചത്.

മീയണ്ണൂര്‍ എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് അംഗം നിഷാ സാജന്‍, നെടുമ്പന ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ടി എന്‍ മന്‍സൂര്‍, പ്രധാനാധ്യാപിക കബീസത്ത് ബീവി, പി ടി എ പ്രസിഡന്റ് അജയകുമാര്‍ തുടങ്ങിയവരും മുട്ടയ്ക്കാവ് എല്‍ പി എസില്‍  വാര്‍ഡ് അംഗം എം ആസാദ്, സ്ഥിരം സമിതി അധ്യക്ഷന്‍ ടി മന്‍സൂര്‍, പഞ്ചായത്തംഗങ്ങളായ സി സന്തോഷ് കുമാര്‍, എന്‍ വേണുഗോപാലന്‍പിള്ള, പ്രധാനാധ്യാപിക ജെ ശശികല, പി ടി എ പ്രസിഡന്റ് ബി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.