തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ പട്ടിക വര്‍ഗ്ഗ കോളനികളില്‍ കാലവര്‍ഷത്തില്‍ പൂര്‍ണ്ണമായി തകര്‍ന്ന വീടുകള്‍ റീബില്‍ഡ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന നിര്‍മ്മാണം പൂര്‍ത്തിയാക്കി. പുനര്‍നിര്‍മ്മിച്ച 5 വീടുകളുടെ താക്കോല്‍ ദാനവും കരിമം കോളനിയിലെ റോഡ് നിര്‍മ്മാണവും കോളനിയിലെ 17 വീടുകളുടെ പ്രവൃത്തി ഉദ്ഘാടനവും ഒ.ആര്‍ കേളു എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി മായാദേവി അധ്യക്ഷത വഹിച്ചു.
പട്ടിക വര്‍ഗ്ഗ വികസനവകുപ്പ് പ്രത്യേക പരിഗണന നല്‍കി 1.11 രൂപ ചെലവില്‍ നടപ്പിലാക്കുന്ന പദ്ധതി ജില്ലാ നിര്‍മ്മിതി കേന്ദ്രം മുഖേന ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. ചടങ്ങില്‍ മാനന്തവാടി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫിസര്‍ ജി. പ്രമോദ്, തിരുനെല്ലി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ നജ്മുദ്ദീന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അനന്തന്‍ നമ്പ്യാര്‍, വാര്‍ഡ് മെമ്പര്‍മാരായ പി.വി ഹരീന്ദ്രനാഥ്, ശ്രീജ ഉണ്ണി, പി.വി ഗോപി, വിഷ്ണു, ശ്രീജിത്ത് വി. എന്നിവര്‍ സംബന്ധിച്ചു.