പത്തനംതിട്ട : 2016  മുതല്‍ 2020 വരെയുള്ള കാലയളവുകളിലായി പത്തനംതിട്ട ജില്ലയിലെ അഞ്ച് ഗവ.ഹോമിയോ ഡിസ്‌പെന്‍സറികള്‍ മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തി. 2016-2017 ജി.എച്ച്.ഡി ആറന്മുള, 2017-2018 ജി.എച്ച്.ഡി കുളനട, 2018-2019 ജി.എച്ച്.ഡി കോഴഞ്ചേരി, 2019-2020 ജി.എച്ച്.ഡി കുറ്റപ്പുഴ, 2020-2021 ജി.എച്ച്.ഡി സീതത്തോട് എന്നിവയാണ് മാതൃകാ ഹോമിയോ ഡിസ്‌പെന്‍സറികളായി ഉയര്‍ത്തിയത്.
പന്തളം ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയെ രോഗി സൗഹ്യദ  ആശുപത്രിയാക്കി ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ആര്‍ദ്ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
വന്ധ്യത നിവാരണവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതിയിലെ ജനനി പദ്ധതിയുടെ ഭാഗമായി 2019-2020 വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയ്ക്കായി ജനനി ഫെര്‍ട്ടിലിറ്റി സെന്റര്‍ പന്തളം ഗവ.ഹോമിയോ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ മുകളില്‍ നിര്‍മ്മിച്ച പുതിയ ബ്ലോക്കില്‍ ആരംഭിച്ചു.
സ്ത്രീകളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി തുടങ്ങിയ ഹോമിയോപ്പതി വകുപ്പിന്റെ സീതാലയം പദ്ധതിയും പന്തളം ഡിസ്‌പെന്‍സറിയിലെ പുതിയ ബ്ലോക്കിലേക്കു പ്രവര്‍ത്തനം മാറ്റി.
ജില്ലയിലെ എല്ലാ ഹോമിയോ സ്ഥാപനങ്ങള്‍ക്കും ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി 2018-2019 ല്‍ ജില്ലാ ഹോമിയോ മെഡിക്കല്‍ സ്‌റ്റോര്‍ അനുവദിച്ചു.
ജില്ലാ മെഡിക്കല്‍ സ്‌റ്റോറിന് സ്വന്തമായി കെട്ടിടം പണിയുന്നതിനായി  2018-2019 വര്‍ഷം 33 ലക്ഷം രൂപയും 2019-2020 വര്‍ഷം 12 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ മെഡിക്കല്‍ സ്‌റ്റോര്‍ പണിയുന്നതിനായി ഇലന്തൂര്‍ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയോട് ചേര്‍ന്ന് സ്ഥലം ലഭിക്കുകയും പി.ഡബ്ല്യൂ.ഡി യെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ചുമതലപ്പെടുത്തുകയും ചെയ്തു. നവംബര്‍ 30 ന് മുന്‍പ് മെഡിക്കല്‍ സ്‌റ്റോറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
അടൂര്‍ താലൂക്ക് ആശുപത്രി അനുവദിക്കുന്നതിനായി 30 സെന്റ് സ്ഥലം കെ.ഐ.പി യുടെ പക്കല്‍ നിന്നും വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. അടൂര്‍ താലൂക്ക് ആശുപത്രിക്കായി 2020-2021 ലെ സംസ്ഥാന ബജറ്റില്‍    ഭരണാനുമതി ലഭിച്ചിട്ടില്ലാത്ത പദ്ധതികളുടെ ബജറ്റ് ഇനത്തില്‍ എട്ടു കോടി രൂപ വകയിരുത്തി.
ശബരിമലയില്‍ സന്നിധാനം ഗവ. ഹോമിയോ ആശുപത്രി വിപുലീകരണത്തിനായി 75 ലക്ഷം രൂപ നാഷണല്‍ ആയുഷ് മിഷന്‍ അനുവദിച്ചു. പി.ഡബ്ല്യൂ.ഡി യില്‍ നിന്നും സ്‌റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ കത്ത് നല്‍കി. അത് ലഭ്യമാകുന്ന മുറയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ഇലന്തൂര്‍ ഗവ.ഹോമിയോ ഡിസ്‌പെന്‍സറിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ 10 ലക്ഷം രൂപ അനുവദിച്ച് ഡിസ്‌പെന്‍സറിയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി.
ചൂങ്കപ്പാറ ഗവ. ഹോമിയോ ഡിസ്‌പെന്‍സറി നവീകരണത്തിനായി 20 ലക്ഷം രൂപ നാഷണല്‍ ആയുഷ് മിഷനില്‍ നിന്നും അനുവദിച്ചു.
കൊറ്റനാട് ഗവ. ഹോമിയോ ആശുപത്രിയില്‍ 2016-2017 മുതല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ പ്രോജക്ട് പ്രവര്‍ത്തനം ആരംഭിച്ചു. അവശരായവരും കിടപ്പിലായവരുമായ രോഗികള്‍ക്ക് താങ്ങായുള്ള  പാലിയേറ്റീവ് പ്രോജക്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
2017-2018  സാമ്പത്തിക വര്‍ഷത്തില്‍  ജീവിതെൈശലി രോഗങ്ങളുടെ നിയന്ത്രണം ലക്ഷ്യമാക്കിയുള്ള ആയുഷ്മാന്‍ ഭവ പ്രോജക്ട് സംസ്ഥാന പദ്ധതി പ്രകാരം കൊറ്റനാട് ഗവ ഹോമിയോ ആശുപത്രിയില്‍ ആരംഭിച്ചു. പന്തളം ഗവ.ഹോമിയോ ഡിസ്‌പെന്‍സറി കെഎഎസ്എച്ച് അക്രിഡിറ്റേഷന്‍ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങല്‍ പൂര്‍ത്തിയായി