ആലപ്പുഴ : ആലപ്പുഴയുടെ നാലര വര്‍ഷത്തെ വികസന നേട്ടവുമായി ‘അമരത്ത് ആലപ്പുഴ’ വികസന ക്യാമ്പയിന്‍. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ആലപ്പുഴ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന വികസന ക്യാമ്പയിന്‍ കഴിഞ്ഞ നാലര വര്‍ഷം ജില്ലയില്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് സംഘടിപ്പിച്ചിരിക്കുന്നത് .

ജില്ലയുടെ വികസനത്തിന്റെ സമഗ്ര ചിത്രവുമായി വികസന ലഘുപുസ്തകം , ജില്ലയുടെ പ്രധാനപ്പെട്ട വികസനപദ്ധതികള്‍ ഉള്‍പ്പെട്ട 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി, 10ഓളം ഹ്രസ്വ വീഡിയോകള്‍, സോഷ്യല്‍ മീഡിയ പോസ്റ്ററുകള്‍ എന്നിവ കാമ്പയിനിന്റെ ഭാഗമാണ്. വികസന ഡോക്യുമെന്ററിയുടെ പ്രകാശനം കഴിഞ്ഞദിവസം ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്തു-രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു