പത്തനംതിട്ട: 2016 ല്‍ ഈ സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സ്ത്രീകളുടേയും കുട്ടികളുടെയും ക്ഷേമം, ഭിന്നശേഷിക്കാരുടെ ക്ഷേമം, അവശ ജനവിഭാഗങ്ങളുടെ ക്ഷേമം എന്നിവയ്ക്കായി പ്രവര്‍ത്തിച്ചുവന്നിരുന്ന വകുപ്പാണ് സാമൂഹ്യ നീതി വകുപ്പ്. സ്ത്രീ ശാക്തീകരണം ലക്ഷ്യംവച്ച് വകുപ്പിനെ രണ്ടായി വിഭജിച്ച് രൂപീകരിച്ചതാണു സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടത്.
പത്തനംതിട്ട ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന ജില്ലാതല ഐസിഡിഎസ് സെല്ലിന്റെ പരിധിയില്‍ 12 ഐസിഡിഎസ് പ്രോജക്ടുകള്‍ ഉണ്ട്. 12 ഐസിഡിഎസ് പ്രോജക്ടുകളുടെയും പരിധിയില്‍ 1389 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.
ജില്ലാതലത്തില്‍ വകുപ്പിന് കീഴില്‍ മുന്നൂറോളം ജീവനക്കാരും 2673 അങ്കണവാടി പ്രവര്‍ത്തകരും 27 സൈക്കോ സോഷ്യല്‍ സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ എട്ട് ജില്ലാതല ജീവനക്കാര്‍ എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
പത്തനംതിട്ട ജില്ലയിലെ 1389 അങ്കണവാടികളില്‍ നിന്നും ചുവടെ വിവരിക്കും പ്രകാരം ശരാശരി ഗുണഭോക്താക്കള്‍ക്ക് സേവനങ്ങളും അനുപൂരക പോഷകാഹാരവും ലഭിക്കുന്നുണ്ട്
0-3 വയസ് വരെയുള്ള കുട്ടികള്‍ – 33599
3-6 വയസ്സ് വരെയുള്ള കുട്ടികള്‍ – 35539
പാലൂട്ടുന്ന അമ്മമാര്‍ – 5094
ഗര്‍ഭിണികള്‍ – 4608
കൗമാരക്കാരായ പെണ്‍കുട്ടികള്‍- 43668
2016-17 കാലയളവില്‍ പത്തനംതിട്ട ജില്ലയിലെ 1389 അങ്കണവാടികളില്‍ 742 എണ്ണത്തിനാണ് സ്വന്തം കെട്ടിടം ഉണ്ടായിരുന്നത്. 2020 സെപ്റ്റംബര്‍ മാസത്തിലെ റിപ്പോര്‍ട്ട് പ്രകാരം ജില്ലയില്‍ സ്വന്തം കെട്ടിടം ഉള്ള 798 അങ്കണവാടികള്‍ ആണ് ഉള്ളത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ജില്ലയില്‍ 56 അങ്കണവാടികളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും 37 അങ്കണവാടികളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാധിച്ചു. 56 അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് പുറമ്പോക്ക് ഉള്‍പ്പെടെയുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ കുടിവെള്ള സംവിധാനം ഉള്ള 993 അങ്കണവാടികള്‍ ആയിരുന്നു. അത് 1189 എണ്ണം ആയി ഉയര്‍ത്താന്‍ കഴിഞ്ഞു. ജില്ലയില്‍ നിലവില്‍ 1281 അങ്കണവാടികള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഉണ്ട്. വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത എല്ലാ അങ്കണവാടികള്‍ക്കും അടിയന്തരമായി വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സര്‍ക്കാര്‍ കെ.എസ്.ഇ.ബിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജില്ലയിലെ 1372 അങ്കണവാടികള്‍ക്കും ടോയ്ലറ്റ് സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്. 2016 ല്‍ വൈദ്യുതി കണക്ഷന്‍ ഉള്ള അങ്കണവാടികള്‍ 862 എണ്ണത്തില്‍ നിന്നും 1281 ലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന്റെ നേട്ടമാണ്. ടോയ്ലറ്റ് സംവിധാനമുള്ള അങ്കണവാടികളുടെ എണ്ണം 1135 ല്‍ നിന്നും 1372 ആയി ഉയര്‍ത്താന്‍ കഴിഞ്ഞു.
സ്മാര്‍ട് അങ്കണവാടി: പത്ത് സെന്റിലധികം സ്ഥലം ലഭ്യമായ അങ്കണവാടികള്‍ സ്മാര്‍ട് അങ്കണവാടി മാതൃകയില്‍ നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ പ്രൊപ്പോസല്‍ വച്ചിട്ടുണ്ട്. പുതിയ അങ്കണവാടികള്‍ നിര്‍മ്മിക്കുമ്പോള്‍ സ്മാര്‍ട് അങ്കണവാടി മോഡലാണ് സ്വീകരിക്കുന്നത്.
ന്യൂട്രീ ഗാര്‍ഡനന്‍:– എല്ലാ അങ്കണവാടികളിലും പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ന്യൂട്രീഷന്‍ ഗാര്‍ഡന്‍ നിര്‍മ്മിക്കുന്നതിനും വേണ്ടി കേരള കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ട് പ്രൊപ്പോസല്‍ സമര്‍പ്പിച്ചു.അങ്കണവാടി ഭൗതിക സാഹചര്യം, സുരക്ഷ: അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ മികച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അത് നടപ്പില്‍ വരുത്തുകയും ചെയ്തു.
അങ്കണവാടി ജീവനക്കാരുടെ സേവന വേതനം വര്‍ധിപ്പിക്കല്‍
അങ്കണവാടി ജീവനക്കാരുടെ സംസ്ഥാന വിഹിതം ഹോണറേറിയം 2600 ല്‍ നിന്ന് 4800 ആയും 4800 ല്‍ നിന്ന് 5300 ആയും വര്‍ധിപ്പിച്ചത് ഈ സംസ്ഥാന സര്‍ക്കാരിന്റെ കാലയളവിലാണ്. അങ്കണവാടി ജീവനക്കാര്‍ക്ക് ലോക്കല്‍ അങ്കണവാടി വര്‍ക്കറിന് 2200 രൂപയും ഹെല്‍പ്പറിന് 1450 രൂപയും വീതമാണ് ലോക്കല്‍ ബോഡി ഹോണറേറിയം
സൈക്കോ സോഷ്യല്‍ സര്‍വീസ് പദ്ധതി
ജില്ലയിലെ 11 ഐസിഡിഎസ് പ്രോജക്ടുകളുടെ പരിധിയിലുള്ള 27 ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ പ്രവര്‍ത്തിക്കുന്നു. ഇവരെ കൂടാതെ ജില്ലാ പഞ്ചായത്ത് പദ്ധതി മുഖേന നിയമിച്ച 13 കൗണ്‍സിലര്‍മാരുടെ സേവനം കൂടി ലഭ്യമായിരുന്നു.
സ്‌കൂള്‍ കൗണ്‍സിലര്‍മാരില്ലാത്ത എയ്ഡഡ് സ്‌കൂളുകളില്‍കൂടി ഇവരുടെ സേവനം ലഭ്യമാക്കിയിരുന്നു. കൗമാര പ്രായക്കാരുടെ ക്ഷേമം ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. യുവ തലമുറയെ നേരിന്റെ പാതയിലേക്ക് നയിക്കുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൗമാരക്കാരുടെ പ്രശ്ന പരിഹാരം, കൗണ്‍സിലിംഗ് തുടങ്ങിയവയാണ് പദ്ധതി ലക്ഷ്യമിട്ടത്.
പ്രളയക്കെടുതി സമയത്തും കോവിഡ് സമയത്തും കൗണ്‍സിലര്‍മാരുടെ സേവനം മറ്റു വകുപ്പുകളുമായി ചേര്‍ന്നു നല്‍കി വരുന്നു. കോവിഡ് കാലഘട്ടത്തില്‍ ഡിഎംഎച്ച്പിയുമായി ചേര്‍ന്ന് ടെലി കൗണ്‍സിലിംഗ് വിജയകരമായി നടത്തുന്നു. അങ്കണവാടികള്‍ കേന്ദ്രീകരിച്ചും കൗമാരക്കാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കി വരുന്നു.
പ്രധാനമന്ത്രി മാതൃ വന്ദന യോജന
ആദ്യ പ്രസവത്തിന് സ്ത്രീകള്‍ക്ക് 5000 രൂപ നല്‍കിവരുന്ന ധന സഹായ പദ്ധതിയായ പ്രധാനമന്ത്രി മാതൃ വന്ദന യോജന പദ്ധതി തുടങ്ങുന്നതും കേരളത്തില്‍ വിജയകരമായി നടപ്പിലാക്കിയതും ഈ സര്‍ക്കാരിന്റെ എടുത്ത് പറയേണ്ട നേട്ടങ്ങളാണ്. ഗുണഭോക്താക്കളില്‍ കൃത്യമായി സ്‌കീം എത്തുന്നതിനായി വിവിധതരം പ്രചാരണ ഉപാധികള്‍ സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങള്‍, മറ്റ് മാധ്യമങ്ങള്‍, പൊതുഇടങ്ങള്‍ എന്നിവിടങ്ങളില്‍ ആവശ്യമായ പരസ്യങ്ങള്‍, ലഖുലേഘകള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നത് വഴി പദ്ധതി കൂടുതല്‍ ഗുണഭോക്താക്കളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
വിവിധ ക്ഷേമ പദ്ധതികള്‍
വനിതകള്‍ ഗൃഹനാഥരായവര്‍ക്കുള്ള ധനസഹായം, അഭയകിരണം (50 വയസിന് മുകളിലുള്ളവരായ വിധവകളെ സംരക്ഷിക്കുന്നവര്‍ക്കുള്ള ധനസഹായം), മംഗല്യ പദ്ധതി (പുന:വിവാഹം കഴിക്കുന്ന സ്ത്രീകള്‍ക്കുള്ള ധനസഹായം), സഹായ ഹസ്തം പദ്ധതി (വിധവകളായ സ്ത്രീകള്‍ക്കുള്ള സ്വയം തൊഴില്‍ പദ്ധതി), പടവുകള്‍ (മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കുന്നതിന് വിധവകള്‍ക്കുള്ള പദ്ധതി) തുടങ്ങിയവ സംസ്ഥാന സര്‍ക്കാര്‍ വിജയകരമായി നടപ്പിലാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി തുടങ്ങിയ പദ്ധതികളാണ് അഭയകിരണം, സഹായഹസ്തം, പടവുകള്‍, അതീജീവിക എന്നിവ.
മൊബൈല്‍ ക്രഷ്
കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ അവര്‍ ജോലിക്ക് പോകുമ്പോള്‍ 0-3 വയസുള്ള അവരുടെ കുട്ടികളെ സംരക്ഷിക്കുന്നതിനായി മൊബൈല്‍ ക്രഷുകള്‍ സ്ഥാപിച്ചു. പത്തനംതിട്ട ജില്ലയിലെ മൊബൈല്‍ ക്രഷ് സ്ഥിതി ചെയ്തിരുന്നത് കോന്നി ഗ്രാമപഞ്ചായത്തില്‍ ആണ്.
ആദിവാസി കുട്ടികള്‍ക്ക് വേണ്ടിയുള്ള 1000 ദിവസത്തെ പദ്ധതി
ആദിവാസി മേഖലകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിനും ഗുരുതര പോഷകകുറവുള്ളവര്‍ക്ക് തെറാപ്യൂട്ടിക്ക് ഭക്ഷണം നല്‍കുന്നതുമാണു പദ്ധതി ലക്ഷ്യമിട്ടത്. ജില്ലയിലെ ചിറ്റാര്‍, സീതത്തോട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയിലെ ശരാശരി 185 ഗുണഭോക്താക്കള്‍ക്ക് വീതം 2018 മുതല്‍ ഈ പദ്ധതിയിലൂടെ സേവനം ലഭിച്ചിട്ടുണ്ട്.
കിളികൊഞ്ചല്‍
കോവിഡ് കാലഘട്ടത്തില്‍ കുട്ടികള്‍ക്ക് അങ്കണവാടികളില്‍ എത്താന്‍ കഴിയാത്തതിനാല്‍ പ്രീ സ്‌കൂള്‍ ക്ലാസുകള്‍ വിക്ടേഴ്സ് ചാനല്‍ വഴി കുട്ടികളിലേക്ക് എത്തിച്ച് വരയുടേയും പാട്ടിന്റെയും വര്‍ണ്ണത്തിന്റെയും ലോകത്തിലേക്ക് അവരെ എത്തിക്കാന്‍ കഴിഞ്ഞു.
പ്രീ സ്‌കൂള്‍ കിറ്റുകള്‍
അങ്കണവാടികളുടേയും അങ്കണവാടി കുട്ടികളുടേയും സമഗ്ര വികസനം ലക്ഷ്യമാക്കില അങ്കണവാടി പ്രീ സ്‌കൂള്‍ കിറ്റുകള്‍, അങ്കണവാടി കണ്ടിജന്‍സി എന്നിവയ്ക്ക് നിലവില്‍ നല്‍കി വന്നിരുന്ന തുകകള്‍ വര്‍ധിപ്പിച്ചു.
സമ്പുഷ്ട കേരളം
കൗമാരക്കാരായ പെണ്‍കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആറ് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ എന്നിവരിലെ ന്യൂനപോഷണം തടയുന്നതിനായി രൂപീകരിച്ച കേന്ദ്രാവിഷ്‌കൃത പദ്ധതിയാണ് പോഷണ്‍ അഭിയാന്‍. കേരളത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയത് സമ്പുഷ്ട കേരളം എന്ന പേരിലാണ്. 1.ശിശുവിന്റെ ആയിരം ദിനങ്ങളുടെ പ്രാധാന്യം, 2. അനീമിയ മുക്ത കേരളം, 3. ഡയേറിയ ഇല്ലായ്മ ചെയ്യുക, 4.വാഷ് (കൈ കഴുകലിന്റെ പ്രാധാന്യം), ശുചീകരണം, 5.പോഷകാഹാരം തുടങ്ങിയവയാണ്
പോഷണ്‍ അഭിയാന്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ
പോഷണ്‍ അഭിയാന്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ