പട്ടികജാതി വികസന വകുപ്പിന്റെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സിവില്‍ സര്‍വ്വീസ് എക്സാമിനേഷന്‍ ട്രെയിനിംഗ് സൊസൈറ്റിയുടെ (ഐസിഎസ്ഇറ്റിഎസ്) സിവില്‍ സര്‍വ്വീസ് പരീക്ഷാപരിശീലനത്തിനുള്ള ലക്ഷ്യ സ്‌കോളര്‍ഷിപ്പ് പ്രവേശന പരീക്ഷ വ്യാഴാഴ്ച
(നവംബര്‍ 5). ഓണ്‍ലൈനായി രാവിലെ 11 മുതല്‍ 12 വരെയാണ് പരീക്ഷ. വിദ്യാര്‍ത്ഥികള്‍ അവരവരുടെ ഇമെയില്‍ വിലാസത്തില്‍ ലഭിച്ചിട്ടുള്ള യൂസര്‍ ഐഡിയും പാസ്വേര്‍ഡും ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471-2533272, 8848800475, 9847373627 www.icsets.org, e-mail:icsets@gmail.com.
