കൊല്ലം ജില്ലയിലെ ഇത്തിക്കര, ശാസ്താംകോട്ട, ചിറ്റുമല, കൊട്ടാരക്കര, മുഖത്തല എന്നീ ബ്ലോക്കുകളില്‍ ഒഴിവുള്ള കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരുടെ താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അതത് ബ്ലോക്കിലെ സ്ഥിരതാമസക്കാരും കുടുംബശ്രീ അംഗങ്ങളോ കുടുംബാംഗങ്ങളോ ആയിരിക്കണം. പ്രായപരിധി 20 നും 35 നും ഇടയില്‍. യോഗ്യത ബി.കോം ബിരുദവും രണ്ട് വര്‍ഷത്തെ പ്രായോഗിക പരിചയവും. കുടുംബശ്രീ സി ഡി എസ് അക്കൗണ്ടന്റുമാരായി പ്രവര്‍ത്തിച്ചവര്‍ക്ക്/പ്രവര്‍ത്തിക്കുന്നവര്‍ക്കും പ്രായപരിധി ബാധകമല്ല. നിശ്ചിത അപേക്ഷാഫോറവും വിശദാംശങ്ങളും www.kudumbashree.org     എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. 100 രൂപയുടെ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന ഡി.ഡി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷ നേരിട്ടോ തപാല്‍ മുഖേനയോ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം.13 വിലാസത്തില്‍ നവംബര്‍ 20 നകം നല്‍കണം. ഒഴിവുള്ള ബ്ലോക്കില്‍ നിന്നുള്ള അപേക്ഷകള്‍ മാത്രമേ പരിഗണിക്കു. ഫോണ്‍: 0474-2794692.