കോട്ടയം : വനിതാ ശിശു വികസന വകുപ്പിന്റെ കോട്ടയം ജില്ലാ ഓഫീസ് ആരോഗ്യ കുടുംബക്ഷേമ – വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് കളക്ടറേറ്റിലെ ഓഫീസില്‍ നടന്ന ചടങ്ങില്‍ തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എൽ.എ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പെണ്ണമ്മ ജോസഫ്, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.വി. ആശാമോള്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ് മല്ലിക തുടങ്ങിയവര്‍ പങ്കെടുത്തു.
