എറണാകുളം: ജില്ലയിലെ 11 സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണ ഉദ്ഘാടനവും പട്ടയവിതരണവും നടത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഓണ്‍ലൈൻ ആയാണ് ഉദ്ഘാടനങ്ങൾ നിര്‍വ്വഹിച്ചത്. 214 പേര്‍ക്കുള്ള പട്ടയമാണ് ജില്ലയില്‍ വിതരണം ചെയ്തത്.  കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങുകള്‍.

കളക്ടറേറ്റില്‍ നടന്ന ജില്ല തല പട്ടയ വിതരണം ജില്ലാതല കളക്ടര്‍ എസ് സുഹാസ് നിര്‍വ്വഹിച്ചു. എ.ഡി.എം സാബു കെ ഐസക്, ഡെപ്യൂട്ടി കളക്ടര്‍ പി.ബി സുനിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോതമംഗലം താലൂക്കില്‍ എം.എല്‍.എ ആന്റണി ജോണ്‍ പട്ടയ വിതരണം നടത്തി. കുന്നത്തുനാട് താലൂക്കില്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയും കണയന്നൂര്‍ താലൂക്കില്‍ ടി.ജെ വിനോദ് എം.എല്‍.എ യും പട്ടയ വിതരണം നിര്‍വ്വഹിച്ചു.ആലുവ താലൂക്കിലെ പട്ടയ വിതരണം അങ്കമാലി എം.എല്‍.എ റോജി എം. ജോണ്‍ നിര്‍വ്വഹിച്ചു. ചേന്ദമംഗലത്ത് പ്ലാൻ ഫണ്ട് ഉപയോഗിച്ചും മറ്റു സ്ഥലങ്ങളില്‍ റീബിള്‍ഡ് കേരള വഴിയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

അയ്യമ്പുഴ വില്ലേജ് ഓഫീസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ബെന്നി ബഹനാന്‍ എം. പി നിര്‍വ്വഹിച്ചു. ചേന്ദമംഗലം വില്ലേജ് ഓഫീസില്‍ നടന്ന ചടങ്ങില്‍ സ്ഥലം എം.എല്‍.എ വി.ഡി സതീശന്‍ പട്ടയ വിതരണവും നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നടത്തി. കൂത്താട്ടുകുളം,പിറവം വില്ലേജ് ഓഫീസുകളിലെ ശിലാസ്ഥാപനം എം.എല്‍.എ അനൂപ് ജേക്കബ് നിര്‍വ്വഹിച്ചു. എരമല്ലൂര്‍ വില്ലേജ് ഓഫീസിൻറെ ശിലാസ്ഥാപനം ആൻറണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. മട്ടാഞ്ചേരി വില്ലേജ് ഓഫീസിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം കെ.ജെ മാക്സി എം.എല്‍.എ നിര്‍വ്വഹിച്ചു.രാമമംഗലം വില്ലേജ് ഓഫീസിന്റെ ശിലാഅനാച്ഛാദനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത്ത് സുരേന്ദ്രൻ നിര്‍വ്വഹിച്ചു. കുട്ടമ്പുഴ വില്ലേജ് ഓഫീസിലെ ശിലാ അനാച്ഛാദനം പഞ്ചായത്ത് പ്രസിഡൻറ് സന്ധ്യ ലാലു നിര്‍വ്വഹിച്ചു.

നേരിയമംഗലം വില്ലേജ് ഓഫീസിലെ ശിലാഅനാച്ഛാദനം പ‍ഞ്ചായത്ത് പ്രസിഡന്റ് ബീന ബെന്നിയും കീരമ്പാറ വില്ലേജ് ഓഫീസിലെ ശിലാ അനാച്ഛാദനം കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പോളും നിര്‍വ്വഹിച്ചു. കുമ്പളങ്ങി വില്ലേജ് ഓഫീസിന്റ് ശിലാ അനാച്ഛാദനം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത ശീലന്‍ നിര്‍വ്വഹിച്ചു.