എറണാകുളം : ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ 2020- 21 സുഭിക്ഷ കേരളം പദ്ധതിയിൽ വനിതകൾക്ക് രണ്ടു കറവപ്പശുക്കൾ- തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം പശുക്കളെ കറവപ്പശുക്കളുടെ വിതരണ ഉദ്ഘാടനം നടത്തി. മുളവുകാട് ഗ്രാമപഞ്ചായത്തിലെ ശിവകാമിക്ക് 2 പശുക്കളെ നൽകിക്കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം ആർ ആൻ്റണി ഉദ്ഘാടനം നിർവ്വഹിച്ചു. 2 കറവപശുക്കൾ തൊഴുത്ത് നിർമ്മാണം പദ്ധതി പ്രകാരം രണ്ട് പശുക്കൾക്ക് 60,000 രൂപയും തൊഴുത്തിന് 25,000 രൂപയും ഉൾപ്പെട 85,000 രൂപയാണ് ഗുണഭോക്താവിന് ധനസഹായമായി ലഭിക്കുന്നത് . ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ 6
ഗുണഭോക്താക്കൾക്ക് പദ്ധതി വിഹിതമായി 10,20,000 രൂപയും ധനസഹായ തുകയായി 5,10,000 രൂപയും നൽകി

ചടങ്ങിൽ മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിജി ഷാജൻ അധ്യക്ഷത വഹിച്ചു. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സെലിൻ ചാൾസ്, പഞ്ചായത്ത് മെമ്പർ രാജീവ് , ബ്ലോക്ക് ഡെവലപ്മെൻറ് ഓഫീസർ ഒ.ശ്രീകല, ക്ഷീര വികസന ഓഫീസർ ജെ. ഷൈമ തുടങ്ങിയവർ പങ്കെടുത്തു