എറണാകുളം: വര്‍ഷങ്ങളായി കാത്തിരുന്ന പട്ടയം സ്വന്തമായതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് ജില്ലയിലെ 214 കുടുംബങ്ങള്‍. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി നടത്തിയ പട്ടയമേളയുടെ ഭാഗമായി 214 പേര്‍ക്കാണ് ജില്ലയില്‍ പട്ടയം അനുവദിച്ചത്. ഇതില്‍ 44 പട്ടയങ്ങള്‍ താലൂക്ക് തലത്തില്‍ അനുവദിച്ചതും 49 എണ്ണം ദേവസ്വം പട്ടയങ്ങളും ബാക്കിയുള്ളവ ലാൻഡ് ട്രിബ്യൂണല്‍ വഴി അനുവദിച്ച പട്ടയങ്ങളുമാണ്.

മൂവാറ്റുപുഴ താലൂക്കില്‍ ആറു പട്ടയങ്ങളും കോതമംഗലം താലൂക്കില്‍ പത്ത് പട്ടയങ്ങളും പറവൂര്‍ താലൂക്കില്‍ അഞ്ച് പട്ടയങ്ങളും കുന്നത്തുനാട് ആറ്, കൊച്ചി ഒൻപത്, ആലുവ മൂന്ന് എന്നിങ്ങനെയാണ് താലൂക്ക് തലത്തില്‍ വിതരണം ചയ്ത പട്ടയങ്ങളുടെ എണ്ണം. ജില്ലയില്‍ അര്‍ഹരായ എല്ലാ ആളുകള്‍ക്കും പട്ടയമെത്തിച്ചു നല്‍കാനുള്ള തീവ്ര ശ്രമത്തിലാണ് ജില്ലയിലെ റെവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍. ഇതിൻറെ ഭാഗമായി 1500 ഓളം പട്ടയങ്ങള്‍ വിതരണം ചെയ്തു കഴിഞ്ഞു.