പത്തനംതിട്ട :  സുമതിയമ്മയുടെ നിറഞ്ഞ ചിരിയില്‍ വിരിയുന്നത് മുക്കാല്‍ നൂറ്റാണ്ടായി തുടരുന്ന കുടുംബത്തിന്റെ പട്ടയമെന്ന ആഗ്രഹം സഫലമായതിന്റെ  സന്തോഷമാണ്.പത്തനംതിട്ട വെട്ടിപ്പുറം സ്വദേശിയും വിധവയുമായ സുമതി രാജന്റെ( 73) ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താമസിച്ചുവരുന്ന ഭൂമിക്ക് പട്ടയം ലഭ്യമാകുക എന്നത്.

ഒരുതുണ്ട് ഭൂമിപോലും സ്വന്തമായി ഇല്ലെന്നുള്ള വിഷമം ഏറെ അലട്ടിയിരുന്നൂ എന്നും  പട്ടയം ലഭിച്ചതിലൂടെ വളരെ സന്തോഷം തോന്നുന്നതായും കോവിഡിന്റെ ഈ കെട്ടകാലത്തും തങ്ങളുടെ കുടുംബത്തിന് പട്ടയം ലഭിക്കാന്‍ സഹായിച്ച എല്ലാവരോടും ഒരുപാട് നന്ദിയുണ്ടെന്നും സുമതി പറഞ്ഞു. ആശാരി പണിക്കാരനായ മകനും മരുമകളും രണ്ട് മക്കളും അടങ്ങിയതാണ് സുമതിയുടെ കുടുംബം. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ വീണാ ജോര്‍ജ് എംഎല്‍എയില്‍ നിന്നും സുമതി രാജന്‍ പട്ടയം ഏറ്റുവാങ്ങി.