എറണാകുളം: കോതമംഗലം ടൗണിൽ ആധുനിക നിലവാരത്തിൽ നവീകരിച്ച 9 ലിങ്ക് റോഡുകൾ ഗതാഗതയോഗ്യമായി. ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.കോളേജ് ജംഗ്ഷൻ – തങ്കളം റോഡ്,രാജീവ് ഗാന്ധി റോഡ്,എ കെ ജി ഭവൻ റോഡ്,മുൻസിപ്പൽ ഓഫീസ് റോഡ്,മുൻസിപ്പൽ മാർക്കറ്റ് റോഡ്,കെ സി വി ജംഗ്ഷൻ – പോലീസ് സ്റ്റേഷൻ റോഡ്,ബേസിൽ സ്കൂൾ ജംഗ്ഷൻ – റ്റി ബി കുന്ന് റോഡ്, ചെറിയപളളിത്താഴം – സെൻ്റ് ജോർജ് കത്തീഡ്രൽ പള്ളി റോഡ്,സെൻ്റ് ജോർജ് സ്കൂൾ – കോഴിപ്പിള്ളി പാർക്ക് റോഡ് എന്നീ 9 റോഡുകളാണ് ആധുനിക നിലവാരത്തിൽ നവീകരിച്ചത്.2 കോടി 50 ലക്ഷം രൂപ മുടക്കിയാണ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.പി ഡബ്ല്യൂ ഡി ഏറ്റെടുത്തതിനു ശേഷം ആദ്യമായിട്ടാണ് ഈ റോഡുകൾ ബി എം ബി സി നിലവാരത്തിൽ നവീകരിക്കുന്നത്.മുനിസിപ്പൽ വൈസ് ചെയർമാൻ ചടങ്ങിൽ എ ജി ജോർജ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർമാരായ കെ എ നൗഷാദ്, കെ വി തോമസ്,സിജു തോമസ്,ഹരി എൻ വൃന്ദാവൻ,റ്റീന മാത്യൂ,ഭാനുമതി രാജു,പി ഡബ്ല്യൂഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ റെജീന ബീവി,അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാജീവ് എസ്,അസിസ്റ്റൻ്റ് എഞ്ചിനീയർ മിനു മേരി തോമസ് എന്നിവർ പങ്കെടുത്തു.