പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കേശവപ്പടി- കുഞ്ഞനംപ്പാറ റോഡ് നിര്‍മ്മാണോദ്ഘാടനം മരത്താക്കര സെന്ററില്‍ ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജന്‍ നിര്‍വഹിച്ചു. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് മെക്കാഡം ടാറിങ് നടത്തി അഭിവൃദ്ധിപ്പെടുത്തുന്നത്.
2019- 20 വര്‍ഷത്തെ ബജറ്റ് പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് നിരത്തുകള്‍ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി വി ബിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീജ പ്രതാപന്‍, സെക്രട്ടറി എ രമാദേവി, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
