എറണാകുളം : ഐക്യരാഷ്ട്ര സംഘടനയുടെ ലോക സുനാമി ബോധവൽക്കരണ ദിനചാരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരദേശ മേഖലയിൽ ഉണ്ടാവുന്ന ദുരന്തങ്ങളെയും അപകടങ്ങളെയും സംബന്ധിച്ച വെബിനാർ നടത്തി. ഡെപ്യൂട്ടി കളക്ടർ എസ്. ഷാജഹാൻ വെബിനാർ ഉദ്‌ഘാടനം ചെയ്തു. ജില്ലയിലെ തീരദേശ പ്രദേശമായ കൊച്ചി താലൂക്കിലെ ദുരന്ത നിവാരണ വകുപ്പ് ഉദ്യോഗസ്ഥർ, തീരദേശ പഞ്ചായത്തുകളിലെയും വില്ലേജുകളിലെയും ജീവനക്കാർ, കൊച്ചി താലൂക്കിലെ സിവിൽ ഡിഫെൻസ് അംഗങ്ങൾ, ഇൻസിഡന്റ് റെസ്പോൺസ് ടീം അംഗങ്ങൾ, ഇന്റർ ഏജൻസി ഗ്രൂപ്പ്‌ അംഗങ്ങൾ, ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.