തൃശ്ശൂര്‍: ശക്തന്‍ നഗര്‍ മത്സ്യ മാര്‍ക്കറ്റില്‍ ഒരു കോടി ചെലവില്‍ നിര്‍മിക്കുന്ന മാലിന്യനിര്‍മാര്‍ജ്ജന ഇന്‍സിനറേറ്റര്‍ പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. കൃഷി വകുപ്പ് മന്ത്രി അഡ്വ വി എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഗവ ചീഫ് വിപ്പ് അഡ്വ കെ രാജന്‍ ശിലാഫലക അനാച്ഛാദനം നിര്‍വഹിച്ചു.
അകാലത്തില്‍ വേര്‍പിരിഞ്ഞുപോയ പ്രിയപുത്രന്‍ ഫ്രാങ്ക് ആന്റണിയുടെ ഓര്‍മ്മയ്ക്കായി പിതാവ് ആന്റണി പാറേക്കാട്ടിലാണ് തൃശൂര്‍ കോര്‍പ്പറേഷന് സൗജന്യമായി ഇന്‍സിനറേറ്റര്‍ പ്ലാന്റ് നിര്‍മിച്ച് നല്‍കുന്നത്. നഗരം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളില്‍ ഒന്നാണ് മാലിന്യ നിര്‍മാര്‍ജ്ജനം. ജനപങ്കാളിത്തത്തോടെയുള്ള മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ക്ക് പ്രഥമ പരിഗണന നല്‍കിയതിന്റെ ഭാഗമായി ഒരു കോടി രൂപ മൂല്യം വരുന്ന മാലിന്യനിര്‍മാര്‍ജ്ജന പ്ലാന്റ് കോര്‍പ്പറേഷന് ലഭിച്ചു.