തൃശ്ശൂർ:   കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നെസ്ലെ കമ്പനി 500 പള്‍സ് ഓക്‌സി മീറ്റര്‍ നല്‍കി. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ കലക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ കമ്പനി റീജണല്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് മാനേജര്‍ ജോയ് സക്കറിയ ജില്ലാ കളക്ടര്‍ എസ് ഷാനവാസിന് പള്‍സ് ഓക്‌സി മീറ്റര്‍ കൈമാറി. വരും ദിവസങ്ങളില്‍ 5000 എന്‍ 95 മാസ്‌ക്കുകളും 1000 ലിറ്റര്‍ സാനിറ്റൈസറും കലക്ടര്‍ക്ക് കൈമാറുമെന്ന് കമ്പനി അറിയിച്ചു. എഡിഎം റെജി പി ജോസഫ്, ഡെപ്യൂട്ടി കലക്ടര്‍മാരായ എം സി റജില്‍, കിരണ്‍ എന്നിവര്‍ പങ്കെടുത്തു.