കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലോ എട്ടാംതരം മുതല്‍ മുകളിലേക്കുളള കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. അപേക്ഷാ ഫോമിത്തിന്റെ മാതൃകയും, വിശദവിവരങ്ങളും കാഞ്ഞങ്ങാട്ടുളള കളളു വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷയോടൊപ്പം ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍, ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക്‌ലിസ്റ്റ് , സര്‍ട്ടിഫിക്കറ്റ്, 2020-21 അദ്ധ്യായന വര്‍ഷം ഏതു ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുന്നു എന്നതിന് പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയില്‍ നിന്നുമുളള കോഴ്‌സ് സര്‍ട്ടിഫിക്ക്റ്റ്, മറ്റ് സംസ്ഥാനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന സ്ഥാപനം ഗവണ്‍മെന്റ് അംഗീകാരമുളളതാണെന്നു തെളിയിക്കുന്ന രേഖകള്‍, വിദ്യാര്‍ത്ഥിയുടെയോ, തൊഴിലാളിയുടെയോ ബാങ്ക് പാസ് ബൂക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ജില്ലാ ഓഫീസില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍ 0467 2203128.