താനാളൂര്‍ അരീക്കാട് നിരപ്പിലെയും മൂലക്കല്‍ പട്ടരുപറമ്പിലെയും പ്രാഥമികാരോഗ്യ ഉപകേന്ദ്രങ്ങള്‍ക്ക്  പുതിയ കെട്ടിടം പണിയുന്നു. വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍  നിന്നുള്ള 31 ലക്ഷം രൂപ ചെലവഴിച്ചാണ് അരീക്കാട് നിരപ്പില്‍ ആരോഗ്യ ഉപകേന്ദ്രം പണിയുന്നത്. സിഡ്ക്കോയ്ക്കാണ് നിര്‍മാണ ചുമതല. കെട്ടിട ശിലാസ്ഥാപനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ കളത്തില്‍ ബഷീര്‍, വി. അബ്ദുറസാഖ്, മച്ചിയേങ്ങല്‍ മുനീര്‍, റാഫി മുല്ലശ്ശേരി എന്നിവര്‍ പങ്കെടുത്തു. താനാളൂര്‍ പഞ്ചായത്ത് ആരോഗ്യ ഉപകേന്ദ്രത്തിനായി  മൂലക്കലിലെ പട്ടരുപറമ്പിലാണ് പുതിയ കെട്ടിടം പണിയുന്നത്.
കെട്ടിട ശിലാസ്ഥാപനം വി.അബ്ദുറഹ്്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍. മുജീബ് ഹാജി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ  കെ.പത്മാവതി, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം രാധ മമ്പാറ്റ, വികസന സ്ഥിരം സമിതി അധ്യക്ഷന്‍  ബഷീര്‍ കളത്തില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വെള്ളിയത്ത് അബ്ദുറസാഖ് എന്നിവര്‍ പങ്കെടുത്തു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച  15 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം.