ജില്ലയിൽ ഡിസംബർ 10 ന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകൾ സജ്ജമാക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ 2708, മുനിസിപ്പാലിറ്റി തലത്തിൽ 293 ഉൾപ്പെടെ 3001 പോളിങ്ങ് ബൂത്തുകളിലൂടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 2015 ൽ 2973 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 28 പോളിങ്ങ് ബൂത്തുകളാണ് പുതിയതായി ചേർത്തത്.
ഗ്രാമീണ മേഖലയിൽ പരമാവധി 1300 വോട്ടർമാരെയും നഗര മേഖലയിൽ പരമാവധി 1600 പേരെയുമാണ് ഒരു പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുക. 88 ഗ്രാമ പഞ്ചായത്തുകളിലായി 1490 വാർഡുകൾ, 13 ബ്ലോക്ക് പഞ്ചായത്തുകളിലായി 183 ഡിവിഷനുകൾ, ഏഴ് മുനിസിപ്പാലിറ്റികളിലായി 240 വാർഡുകൾ, ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകൾ ഉൾപ്പെടെ 1943 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ജില്ലയിൽ 2278911 സമ്മതിദായകർ
ജില്ലയിൽ 2278911 സമ്മതിദായകരാണ് വോട്ടർ പട്ടികയിൽ ഉള്ളത്. ഇതിൽ 1094265 പുരുഷൻമാരും, 1184620 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള 26 പേരും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ 950944 പുരുഷൻമാർ, 1026655 സ്ത്രീകൾ , മറ്റ് വിഭാഗങ്ങളിലുള്ള 19 പേർ ഉൾപ്പടെ 1977618 പേരും, മുനിസിപ്പാലിറ്റി തലത്തിൽ 143321 പുരുഷൻമാരും , 157965 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ഏഴ് പേരും ഉൾപ്പെടെ 301293 സമ്മതിദായകരാണ് ഉള്ളത്.