ആലപ്പുഴ : തദ്ദേശ സ്വയംഭരണ
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ജില്ലയിലെ വിവിധ ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ നിയമിച്ചു. ഡെപ്യൂട്ടി കളക്ടര്‍ ജെ മോബിയെ ഉദ്യോഗസ്ഥ വിന്യാസത്തിന്റെ നോഡല്‍ ഓഫീസറായും ഡെപ്യൂട്ടി കളക്ടര്‍ ( ഇലക്ഷന്‍ ) പി എസ് സ്വര്‍ണ്ണമ്മയെ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാനേജ്‌മെന്റ് നോഡല്‍ ഓഫീസറായും ജില്ല പ്ലാനിങ് ഓഫീസര്‍ കെ എസ് ലതിയെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിനും ക്രമസമാധാനം ഉറപ്പ് വരുത്തുന്നതിനുള്ള നോഡല്‍ ഓഫീസറായും, ജില്ല ലോ ഓഫീസര്‍ പി അനില്‍കുമാറിനെ നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ നിരീക്ഷണത്തിനായുള്ള നോഡല്‍ ഓഫീസര്‍ ആയും നിയമിച്ചു.

മറ്റ് നോഡല്‍ ഓഫീസര്‍മാര്‍ — ഡെപ്യൂട്ടി കളക്ടര്‍ ( എല്‍ ആര്‍ ) എസ് സന്തോഷ് കുമാര്‍ (ബാലറ്റ് പേപ്പര്‍, ഡമ്മി ബാലറ്റ് പേപ്പറുകളുടെയും നോഡല്‍ ഓഫീസര്‍), ഡെപ്യൂട്ടി കളക്ടര്‍ ( എല്‍ എ ) സജിത ബീഗം (പോസ്റ്റല്‍ ബാലറ്റ് പേപ്പറുകളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍), ജില്ല സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. ദീപ്തി (കോവിഡ് പ്രോട്ടോക്കോള്‍ നോഡല്‍ ഓഫീസര്‍), ജില്ല ആര്‍ ടി ഒ സുമേഷ് (ഗതാഗത സംവിധാനങ്ങളുടെ നോഡല്‍ ഓഫീസര്‍), കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ ഷിജു ജോസ് (നഗരസഭകളിലെയും ജില്ല പഞ്ചായത്തിലെയും തിരഞ്ഞെടുപ്പ് ചിലവുകള്‍ നിരീക്ഷിക്കുന്ന നോഡല്‍ ഓഫീസര്‍) സീനിയര്‍ സൂപ്രണ്ട് ( ഇന്‍സ്പെക്ഷന്‍ )എസ് സജീവ് (തിരഞ്ഞെടുപ്പ് പരിശീലനങ്ങളുടെ നോഡല്‍ ഓഫീസര്‍) കലക്ടറേറ്റിലെ സൂപ്രണ്ട് (സ്യുട്ട് സെക്ഷന്‍ ) വിനോദ് ജോണ്‍ (പരിശീലന സാമഗ്രികളുടെ നോഡല്‍ ഓഫീസര്‍), പുഞ്ച സ്‌പെഷ്യല്‍ ഓഫീസര്‍ ശാന്തി എലിസബത്ത് (പ്രചാരണ സാമഗ്രികള്‍ പരിശോധിക്കുന്നതിനുള്ള ആന്റി ഡിഫെയ്‌സ്മെന്റ് സ്‌ക്വാഡ് നോഡല്‍ ഓഫീസര്‍).,

ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. കല (മീഡിയ &കമ്മ്യൂണിക്കേഷന്‍) വി. അജി ജേക്കബ് കുര്യന്‍ ( ഡി ഐ ഒ ), ഇലക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് എസ്.അന്‍വര്‍, ജില്ല പ്രോഗ്രാമര്‍ ആര്‍. വൈശാഖ് എന്നിവരെ ഉദ്യോഗസ്ഥ വിന്യാസത്തിന്റെ നോഡല്‍ ഓഫീസറുടെ ജില്ല കോര്‍ഡിനേറ്റര്‍മാരായും ഹുസൂര്‍ ഷെരിസ്തദാര്‍ ഒ. ജെ ബേബി, ഇലക്ഷന്‍ ( ജെ എസ് ) അന്‍വര്‍ എസ് എന്നിവരെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ ജില്ല കോര്‍ഡിനേറ്റര്‍മാരായും നിയമിച്ചു. ഡി ആര്‍ ഡി എ പ്രൊജക്റ്റ് ഡയറക്ടര്‍ പ്രദീപ് കുമാറിനെ കോവിഡ് പ്രോട്ടോകോള്‍ ജില്ല കോര്‍ഡിനേറ്റര്‍ ആയും നിയമിച്ചു. പ്രീത പ്രതാപന്‍ ( സീനിയര്‍ സൂപ്രണ്ട്, സ്യുട് സെക്ഷന്‍ ) കെ അനില്‍കുമാര്‍ ( സീനിയര്‍ ക്ലര്‍ക് എന്നിവരെ ഗതാഗത സംവിധാനങ്ങളുടെ നോഡല്‍ ഓഫീസറുടെ ജില്ല കോര്‍ഡിനേറ്റര്‍ ആയും നിയമിച്ചു. വിനോദ് വി ( സീനിയര്‍ ക്ലര്‍ക്ക് ), ജി ശ്യാംകുമാര്‍ ( ക്ലര്‍ക് ) എന്നിവരെ പ്രചാരണ സമഗ്രികളുടെ ജില്ല കോര്‍ഡിനേറ്റര്‍മാരായും നിയമിച്ചു.