മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരളം തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം– തമിഴ്‌നാട്- പുതുച്ചേരി

10-11-2020 – ഗൾഫ് ഓഫ് മാന്നാറിലും തെക്കൻ തമിഴ്നാട് തീരത്തും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനു സാധ്യതയുണ്ട്.

11-11-2020 – തമിഴ്നാട് തീരത്തും കന്യാകുമാരി മേഖലയിലും മോശം കാലാവസ്ഥക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മൽസ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുത്

പുറപ്പെടുവിച്ച സമയം: 10-11-2020, 1 PM

IMD-KSDMA


സമുദ്ര സ്ഥിതി

കേരളം തീരത്ത് 10-11-2020 രാത്രി 11.30 വരെ കടൽ പ്രക്ഷുബ്ധമാകാനും 1.5-1.8 മീറ്റർ ഉയരത്തിലുള്ള ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.

പുറപ്പെടുവിച്ച സമയം: 10-11-2020, 1 PM

(IMD-KSDMA)