കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബ്ലോക്ക്, മുനിസിപ്പാലിറ്റി തലങ്ങളിലെ മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനം ആരംഭിച്ചു. മുനിസിപ്പാലിറ്റി തലത്തില്‍ 18 ഉം ബ്ലോക്ക് തലത്തില്‍ 37ഉം മാസ്റ്റര്‍ ട്രെയിനര്‍മാരുമാണുള്ളത്.
കളക്ട്രേറ്റ് വളപ്പിലെ ദേശീയ സമ്പാദ്യപദ്ധതി ഹാളില്‍ കോവിഡ് 19 സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരിശീലനം. ആദ്യ ദിവസമായ ഇന്നലെ(നവംബര്‍ 9) മുനിസിപ്പാലിറ്റി തലത്തിലെ മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പങ്കെടുത്തത്. ബ്ലോക്ക് തലത്തിലുള്ളവര്‍ക്ക് ഇന്നാണ്(നവംബര്‍ 10) പരിശീലനം. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗം,പോളിംഗ്, വോട്ടെണ്ണല്‍, എന്നിവ സംബന്ധിച്ചാണ് വിശദമാക്കുന്നത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍ ആണ് പരിശീലന പരിപാടിയുടെ ചാര്‍ജ് ഓഫീസര്‍. ജിലാ തല മാസ്റ്റര്‍ ട്രെയിനര്‍മാരാണ് ക്ലാസ് നയിക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.എ തോമസ്, ആര്‍. രാജേഷ്, ചങ്ങനാശേരി മുനിസിപ്പാലിറ്റി സൂപ്രണ്ട് എ.എസ്. വിജുമോന്‍, പെര്‍ഫോമന്‍സ് ഓഡിറ്റ് യൂണിറ്റ് സൂപ്പര്‍ വൈസര്‍ സി.ആര്‍. പ്രസാദ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് കെ. ബാബുരാജ് എന്നിവരാണ് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍.ബ്ലോക്ക്, മുനിസിപ്പല്‍ തല ട്രെയിനര്‍മാരാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുക.