കൊല്ലം : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐ കളിലെ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നവംബര്‍ 20 വരെ നീട്ടി. വിശദ വിവരങ്ങള്‍ ഐ ടി ഐ കളിലും 9947683806, 9446516428 എന്നീ നമ്പരുകളിലും ലഭിക്കും.

ഇളമാട് ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്ലംബര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് എന്നീ എകവത്സര ട്രേഡുകളില്‍ എസ് ടി വിഭാഗത്തിന് അനുവദിച്ച ഒരോ സീറ്റുകളില്‍ അപേക്ഷ നല്‍കി പ്രവേശനം നേടാം. വിശദ വിവരങ്ങള്‍ 0474-2671715 എന്ന നമ്പരില്‍ ലഭിക്കും.

തേവലക്കര ഗവണ്‍മെന്റ് ഐ ടി ഐ യില്‍ പ്രവേശനത്തിനുള്ള ചാന്‍സ് ഇന്റര്‍വ്യൂ(വെല്‍ഡര്‍ ആന്റ് പ്ലംബര്‍) നവംബര്‍ 11 ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ നടക്കും. വിശദ വിവരങ്ങള്‍ 0476-2835221 നമ്പരില്‍ ലഭിക്കും.