കൊല്ലം ജില്ലയില്‍ തിങ്കളാഴ്ച 454 പേര്‍ കോവിഡ് രോഗമുക്തരായി. 236 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്ടും ഗ്രാമപഞ്ചായത്ത് പരിധിയില്‍ വെട്ടിക്കവല, പന്മന ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.

സമ്പര്‍ക്കം മൂലം 230 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.പെരിനാട് സ്വദേശി മുഹമ്മദ് നസീബ്(13), കൊട്ടാരക്കര സ്വദേശി ശ്രീധരശര്‍മ്മ(79), ചവറ സ്വദേശി ശിവശങ്കരപിള്ള(77)  എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കൊല്ലം കോര്‍പ്പറേഷനില്‍ 62 പേര്‍ക്കാണ് രോഗബാധ. കാവനാട്-11, മുളങ്കാടകം -7, തങ്കശ്ശേരി-6, ആല്‍ത്തറമൂട്, കിളികൊല്ലൂര്‍, കുരീപ്പുഴ, തിരുമുല്ലാവാരം, മങ്ങാട്, ശക്തികുളങ്ങര എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതരുള്ളത്.