പാലക്കാട് ജില്ലയില്‍ പോലീസ് വകുപ്പില്‍ വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ / പോലീസ് കോണ്‍സ്റ്റബിള്‍ (അട്ടപ്പാടി ബ്ലോക്കിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള പ്രത്യേക നിയമനം) ( നമ്പര്‍ 008/2020, 009/ 2020) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നവംബര്‍ 17 മുതല്‍ 20 വരെ അട്ടപ്പാടയിലെ മടത്തുക്കാട്, വട്ടലക്കിയിലുള്ള ബെഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.

മുന്‍ഗണനാ വിഭാഗമായ അട്ടപ്പാടി ബ്ലോക്കിലെ പ്രാക്തന ഗോത്രവര്‍ഗത്തില്‍ ഉള്‍പ്പെട്ട കുറുമ്പര്‍ വിഭാഗത്തിലെ എസ്.എസ്.എല്‍.സി വിജയിച്ച യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മുഖേനയും പ്രമോട്ടര്‍മാര്‍ മുഖേനയും പ്രവേശന ടിക്കറ്റ് ലഭ്യമാക്കും. ഈ പ്രവേശന ടിക്കറ്റ്, 24 മണിക്കൂറിനകം എടുത്ത കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, അനുബന്ധ രേഖകള്‍ എന്നിവയുടെ അസ്സല്‍ സഹിതം എത്തണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. പ്രവേശന ടിക്കറ്റ് ലഭിക്കാത്ത അര്‍ഹരായ ഉദ്യോഗാര്‍ഥികള്‍ പി.എസ്.സി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0491-2505398.