ആലപ്പുഴ: സംസ്ഥാന ബാലാവകാശ കമ്മീഷനും ജില്ലാ ശിശു സംരക്ഷണ യൂണിറ്റും സംയുക്തമായി നവംബർ 14 മുതൽ നവംബർ 20 വരെ ബാലാവകാശ വാരാചരണമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനെ ആഭിമുഖ്യത്തിൽ ജില്ലയിലെ കുട്ടികൾക്കായി ഓൺലൈനിൽ വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
നവംബർ 14ന് നടക്കുന്ന പെയിന്റിംഗ് മത്സരത്തിൽ 5 മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികൾ വാട്ടർ കളർ ഉപയോഗിച്ച് ചാച്ചാജിയുടെ ചിത്രം വരച്ച് ചിത്രവും ചിത്രം വരച്ചതിൻറെ വീഡിയോയും അയക്കണം.
നവംബർ 15 വീഡിയോ ഡോക്യൂമെന്ററി മത്സരം സംഘടിപ്പിക്കും . 12 മുതൽ 17 വയസ് വരെയുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.” ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ കൊണ്ട് മനസിലാക്കിയിരിക്കുന്നത് എന്താണ്? ” എന്നതാണ് മത്സര വിഷയം. മൂന്ന് മിനിറ്റിൽ കവിയാത്ത വീഡിയോ ആയിരിക്കണം.
നവംബർ 16ന് കൊളാഷ് നിർമ്മാണ മത്സരം സംഘടിപ്പിക്കും. കുട്ടികളുടെ അവകാശങ്ങളും കടമകളും വ്യക്തമാക്കുന്ന കൊളാഷ് നിർമ്മിക്കണം. വാർത്ത പത്രങ്ങളുടെ ചെറുകഷ്ണങ്ങൾ വർണ്ണകടലാസുകൾ, ചിത്രങ്ങൾ എന്നിവ ഉപയോഗിച്ച് ചാർട്ട് പേപ്പറിലാണ് കൊളാഷ് നിർമ്മിക്കേണ്ടത്. 12വയസ് മുതൽ 15 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
നവംബർ 17ന് സ്കിറ്റ് മത്സരം സംഘടിപ്പിക്കും. ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് മാത്രമാണ് പങ്കെടുക്കാൻ അവസരം. ലോക്ക്ഡൗണും ഓൺലൈൻ ക്ലാസും എന്നതാണ് വിഷയം. പത്തിലധികം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ പാടില്ല. സ്കിറ്റ് മലയാള ഭാഷയിലായിരിക്കണം, കോസ്റ്റ്യും, പ്രോപ്പർട്ടി, മ്യൂസിക് എന്നിവ ഉപയോഗിക്കാം.
നവംബർ 18 ന് മാസ്ക്ക് നിർമ്മാണ മത്സരരവും, റോൾ പ്ലേ മത്സരവും സംഘടിപ്പിക്കും.
മാസ്ക്ക് നിർമ്മാണ മത്സരത്തിൽ 12 മുതൽ 17 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം.ശിശുദിന സന്ദേശങ്ങൾ, കോവിഡ് പ്രതിരോധിക്കുന്ന മാർഗങ്ങൾ, മാസ്ക്കിൽ എഴുതി ചേർക്കുകയോ, തുന്നി ചേർക്കേണ്ടതോ ചെയ്യേണ്ടതാണ്.റോൾ പ്ലേ മത്സരത്തിൽ 5മുതൽ 12 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. മൽസരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്രശസ്തരുടെ വേഷം ധരിച്ച് ശിശുദിന സന്ദേശം നൽക്കുന്ന ഒരു മിനിറ്റിൽ കവിയാത്ത വീഡിയോ അയക്കേണ്ടതാണ്.
നവംബർ 19ന് സുഡോക്കു മത്സരം നടക്കും, 13 മുതൽ 16 വയസ് വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം.ഈ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ chidrensdaydcpu2020@gmail.com എന്ന ഇമെയിലിൽ നവംബർ 17 ന് അകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയുന്നവർക്ക് ചോദ്യാവലി അയച്ച് നൽകും.
നവംബർ 20ന് ഉപന്യാസ മത്സരം സംഘടിപ്പിക്കും. 12മുതൽ 14 വയസ് വരെയും, 15 മുതൽ 17 വയസ് വരേയുമുള്ള കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കുന്നവർ “കുട്ടികളുടെ അവകാശവും കടമയും എന്ന വിഷയത്തിൽ “മൂന്ന് പേജിൽ കവിയാത്ത ഉപന്യസം എഴുതി അയക്കേണ്ടതാണ്.
മത്സര ഇനങ്ങൾ അതാത് ദിവസങ്ങളിൽ chidrensdaydcpu2020@gmail.com എന്ന ഈമെയിലിൽ കുട്ടികളുടെ പേര്, മേൽവിലാസം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തി ആധാർ കാർഡിൻറെ പകർപ്പ് എന്നിവ സഹിതം അയക്കണം. ചിൽഡ്രൻസ് ഹോമിൽ നിന്നും പങ്കെടുക്കുന്ന കുട്ടികൾ സൂപ്രണ്ടിന്റെ സാക്ഷ്യ പത്രം അയക്കേണ്ടതാണ്. വിശദവിവരത്തിന് ഫോൺ: 9074851773, 0477 2241644