കൊല്ലം ജില്ലയില്‍ ചൊവ്വാഴ്ച 431 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 431 പേര്‍ രോഗമുക്തരായി.
485 പേർ കൊല്ലം കോര്‍പ്പറേഷനില്‍ കാവനാട്, തൃക്കടവൂര്‍ ഭാഗങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കല്ലുവാതുക്കല്‍, വെളിയം, ആദിച്ചനല്ലൂര്‍, മയ്യനാട്, മൈനാഗപ്പള്ളി, പൂയപ്പള്ളി ഭാഗങ്ങളിലുമാണ് കൂടുതല്‍ രോഗബാധിതരുള്ളത്.
വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 425 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.കൊല്ലം മഞ്ഞപ്പാറ സ്വദേശി തോമസ്(71), കണ്ണനല്ലൂര്‍ സ്വദേശി കെ.ജോര്‍ജ്ജ്(88), കൊല്ലം ഫരീദിയ നഗര്‍ സ്വദേശിനി സൈനബ താജുദീന്‍(54) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.കൊല്ലം കോര്‍പ്പറേഷനില്‍ 115 പേര്‍ക്കാണ് രോഗബാധ.