കൊല്ലം : ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ ഫെബ്രുവരിയില്‍ നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ശേഷം സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തിയവരുടെ സര്‍ട്ടിഫിക്കറ്റ് നവംബര്‍ 12 മുതല്‍ കൊല്ലം ക്രിസ്തുരാജ് ഹൈസ്‌കൂളില്‍ വിതരണം ചെയ്യും. നവംബര്‍ 12 – കാറ്റഗറി ഒന്ന്, രണ്ട്, നാല് (രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ). നവംബര്‍ 13 ന് – കാറ്റഗറി മൂന്ന്(രാവിലെ 10 മുതല്‍ വൈകിട്ട് നാലുവരെ).കെ ടെറ്റ് പരീക്ഷ പാസായി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഇതുവരെ എത്താത്തവര്‍ നവംബര്‍ 12, 13 തീയതികളില്‍ ക്രിസ്തുരാജ് ഹൈകൂളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തണം.

ഹാള്‍ടിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പുകളും ഇളവുകളുള്ള വിദ്യാര്‍ഥികള്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൊണ്ടുവരണം. പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരും ക്വാറന്റയിനുമായി ബന്ധപ്പെട്ട പശ്ചാത്തലമുള്ളരും ഹാജരാകേണ്ടതില്ല. ഇവര്‍ക്ക് പിന്നീട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും കൈപ്പറ്റാമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.