കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച 141 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 135 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത. 147 പേര്‍ക്കാണ് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 1379 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 209 ആയി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5640 പേര്‍

വീടുകളില്‍ 5126 പേരും സ്ഥാപനങ്ങളില്‍ 514 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5640 പേരാണ്. പുതിയതായി 82 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1032 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 256 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. .255 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 82 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 207 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

20012 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 988 പേര്‍ വിദേശത്ത് നിന്നെത്തിയവരും 767 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 18257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 18424 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി.

ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 3
ബളാല്‍- 4
ബേഡഡുക്ക- 6
ബെള്ളൂര്‍- 2
ചെമ്മനാട്- 8
ചെങ്കള- 2
ദേലംപാടി- 2
കാഞ്ഞങ്ങാട്- 9
കാസര്‍കോട്- 5
കയ്യൂര്‍ ചീമേനി- 3
കിനാനൂര്‍ കരിന്തളം- 10
കോടോംബേളൂര്‍- 4
കുമ്പള- 3
കുറ്റിക്കോല്‍- 7
മധൂര്‍- 3
മംഗല്‍പാടി- 1
മഞ്ചേശ്വരം- 1
മൊഗ്രാല്‍പുത്തൂര്‍- 2
മുളിയാര്‍- 2
നീലേശ്വരം- 21
പടന്ന- 3
പള്ളിക്കര- 10
പനത്തടി- 1
പിലിക്കോട്- 3
പുല്ലൂര്‍പെരിയ- 10
പുത്തിഗെ- 3
തൃക്കരിപ്പൂര്‍- 2
ഉദുമ- 5
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 5

ബുധനാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 8
ബദിയഡുക്ക- 2
ബേഡഡുക്ക- 1
ബെള്ളൂര്‍-1
ചെമ്മനാട്- 8
ചെങ്കള- 6
ദേലംപാടി-1
കള്ളാര്‍- 3
കാഞ്ഞങ്ങാട്- 11
കാസര്‍കോട്- 7
കയ്യൂര്‍ ചീമേനി- 4
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 6
കുമ്പള-1
കുറ്റിക്കോല്‍- 5
മധൂര്‍- 4
മംഗല്‍പാടി-2
മഞ്ചേശ്വരം-4
മുളിയാര്‍-1
നീലേശ്വരം- 30
പടന്ന- 1
പൈവളിഗെ- 2
പള്ളിക്കര- 7
പനത്തടി- 7
പുല്ലൂര്‍പെരിയ- 7
തൃക്കരിപ്പൂര്‍- 9
ഉദുമ- 4
വലിയപറമ്പ- 1
വെസ്റ്റ് എളേരി- 1

ഇതര ജില്ല

പയ്യന്നൂര്‍-1