തദ്ദേശ സ്വയം ഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി കലക്ടറേറ്റില്‍ നിന്ന് ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള നാമനിര്‍ദേശ പത്രികകളുടെ വിതരണം പുര്‍ത്തിയായി. ജില്ലയിലെ 15 ബ്ലോക്ക് തലങ്ങളിലേക്കാണ്  പത്രികള്‍ നല്‍കിയത്. ബ്ലോക്ക് തലങ്ങളില്‍ ഉള്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളിലേക്ക് അതത് ഗ്രാമപഞ്ചായത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും.  ഈമാസം ആറിനാണ് തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്. ഇന്ന് (നവംബര്‍ 12) തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും.  നവംബര്‍ 19 വരെയാണ് സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കാനുള്ള സമയ പരിധി. 20 ന് സൂക്ഷ്മ പരിശോധന നടക്കും. 23 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി. അടുത്ത മാസം (ഡിസംബര്‍) 14 തെരഞ്ഞെടുപ്പും 16ന് വോട്ടെണ്ണലും നടക്കും. ജില്ലയില്‍ 94 ഗ്രാമപഞ്ചായത്തുകള്‍, 15 ബ്ലോക്ക് പഞ്ചായത്തുകള്‍, 12 നഗരസഭകള്‍,  ജില്ലാപഞ്ചായത്തുമടക്കം 122 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്