>> പുരുഷന്മാര്‍13,36,882
>> സ്ത്രീകള്‍14,89,287
>> ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് 21
>> തെരഞ്ഞെടുപ്പ് നടക്കുന്നത് 1727 വാര്‍ഡുകളില്‍
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു ജില്ലയില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 28.26 ലക്ഷം വോട്ടര്‍മാര്‍.  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടിക പ്രകാരം 28,26,190 സമ്മതിദായകരാണു ജില്ലയിലുള്ളത്.  ഇതില്‍ 13,36,882 പുരുഷന്മാരും 14,89,287 സ്ത്രീകളും 21 ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.
ആകെ വോട്ടര്‍മാരില്‍ 18,37,307 പേരും ത്രിതല പഞ്ചായത്തുകളിലെ സമ്മതിദായകരാണ്.  ജില്ലയിലെ 73 ഗ്രാമ പഞ്ചായത്തുകളിലെ 1299 വാര്‍ഡുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലെ 155 വാര്‍ഡുകളിലും ജില്ലാ പഞ്ചായത്തിന്റെ 26 ഡിവിഷനുകളിലുമായാണ് ഇത്രയും സമ്മതിദായകരുള്ളത്.   ഇവരില്‍ 8,63,363 പേര്‍ പുരുഷന്മാരും 9,73,932 പേര്‍ സ്ത്രീകളും 12 പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സുമാണ്.   ഓരോ സമ്മതിദായകനും അതത് തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ വരുന്ന ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യാം.
തിരുവനന്തപുരം കോര്‍പ്പറേഷില്‍ ആകെ 8,02,799 വോട്ടര്‍മാരാണുള്ളത്.  3,84,726 പുരുഷന്മാരും 4,18,065 സ്ത്രീകളും എട്ടു ട്രാന്‍സ്‌ജെന്‍ഡേഴ്‌സും.  കോര്‍പ്പറേഷനില്‍ ആകെ 100 ഡിവിഷനിലേക്കാണു വോട്ടെടുപ്പ് നടക്കുന്നത്.
നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയില്‍ 64,475 സമ്മതിദായകരാണുള്ളത്.  ഇതില്‍ 30,239 പേര്‍ പുരുഷന്മാരും 34,236 പേര്‍ സ്ത്രീകളുമാണ്.  ആറ്റിങ്ങലില്‍ ആകെ വോട്ടര്‍മാര്‍ 32,658. പുരുഷന്മാര്‍ – 17,675, സ്ത്രീകള്‍ – 14,983, വര്‍ക്കല : ആകെ വോട്ടര്‍മാര്‍ – 32,985, പുരുഷന്മാര്‍ – 15,000, സ്ത്രീകള്‍ – 17,985, നെടുമങ്ങാട് : ആകെ – 55966, പുരുഷന്മാര്‍ – 25,879, സ്ത്രീകള്‍ 30,086, ട്രാന്‍സ്‌ജെന്‍ഡര്‍ – 1 എന്നിങ്ങനെയാണു മറ്റു മുനിസിപ്പാലിറ്റികളിലെ വോട്ടര്‍മാരുടെ എണ്ണം.  ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളിലായി 147 വാര്‍ഡുകളിലാണു വോട്ടെടുപ്പു നടക്കുക.