എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള ആദ്യ ദിനം പത്രിക സമർപ്പിച്ചത് നാല് സ്ഥാനാർത്ഥികൾ. ഐക്കാരനാട് ഗ്രാമ പഞ്ചായത്തിലെ മൂന്നു സ്ഥാനാർഥികളും നോർത്ത് പറവൂർ മുൻസിപ്പാലിറ്റിയിൽ ഒരാളും ആണ് ആദ്യ ദിനം നാമനിർദേശ പത്രിക സമർപ്പിച്ചത്. നവംബർ 19 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം.