തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്കായി ജില്ലയിലെ വിവിധ വകുപ്പുകൾക്കു കീഴിലുള്ള ഔദ്യോഗിക വാഹനങ്ങൾ  വെള്ളിയാഴ്ച  (13 നവംബർ ) വൈകിട്ടു മൂന്നിനു മുൻപായി കളക്ടറേറ്റിൽ എത്തിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
വാഹനങ്ങളുടെ ഡ്രൈവർമാർ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ മുൻപാകെ റിപ്പോർട്ട് ചെയ്യണം. വകുപ്പ് മേധാവികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവ ഒഴികെയുള്ള വാഹനങ്ങളാണ് എത്തിക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ വാഹനങ്ങൾ പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.