ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിന്നും നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരും ജീവനക്കാരും 24 മണിക്കൂറിനകം കോവിഡ് പരിശോധന നടത്തിയ സര്‍ട്ടിഫിക്കറ്റുമായി ഡ്യൂട്ടിക്ക് ഹാജരാകണം. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പ് ജില്ലാ മേലധികാരികള്‍ ഉറപ്പുവരുത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ ബി. രാധാകൃഷ്ണന്‍ അറിയിച്ചു.
