എറണാകുളം: ജില്ലാ ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കുമാരി മീര എസ് മേനോൻ ശിശുദിനാഘോഷം
ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കുമാരി മൃദുല എസ് അധ്യക്ഷത വഹിച്ചു. സ്‌പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ട കുമാരി അഹല്യ, കുമാരി ശ്രുതി സന്തോഷ്, കുമാരി ലയ ആന്റണി തുടങ്ങിയവർ സംസാരിച്ചു.

പ്രൊഫ . എം കെ സാനുമാഷ് കുട്ടികൾക്ക് ശിശുദിനസന്ദേശം നൽകി. ശിശുദിനസ്റ്റാമ്പ് പ്രകാശനം ശ്രീ ജോൺ ഫെർണാണ്ടസ് എം എൽ എ നിർവഹിച്ചു ജില്ലാ ശിശുക്ഷേമസമിതി വൈസ് പ്രസിഡന്റ് അഡ്വ.കെ .എസ് അരുൺകുമാർ , സെക്രട്ടറി അഡ്വ.സുനിൽ ഹരീന്ദ്രൻ, ട്രഷറർ പ്രൊഫ .ഡി സലിംകുമാർ എക്സിക്യൂട്ടീവ് അംഗങ്ങളായ എൻ കെ പ്രദീപ്, കെ. കെ പ്രദീപ്കുമാർ, രശ്മി ആസാദ് ,പി അംബിക തുടങ്ങിയവർ പങ്കെടുത്തു. കഥ, കവിത, ഉപന്യസ രചന മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനം പ്രൊഫ.എം.കെ സാനുമാഷ് നിർവ്വഹിച്ചു. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ടായിരുന്നു ആഘോഷപരിപാടികൾ .