ജില്ലയിൽ ഗ്രാമപഞ്ചായത്ത് , മുനിസിപ്പാലിറ്റി തലങ്ങളിലായി വോട്ടർ പട്ടികയിൽ ഉള്ളത് 2339217 സമ്മതിദായകർ. ഇതിൽ 1121849 പുരുഷൻമാരും, 1217340 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള 28 പേരും ഉൾപ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തിൽ 976320 പുരുഷൻമാരും 1056602 സ്ത്രീകൾ , മറ്റ് വിഭാഗങ്ങളിലുള്ള 20 പേർ ഉൾപ്പെടെ 2032942 പേരും, മുനിസിപ്പാലിറ്റി തലത്തിൽ 145529 പുരുഷൻമാരും , 160738 സ്ത്രീകളും മറ്റ് വിഭാഗങ്ങളിൽ നിന്നുള്ള ഏട്ട് പേരും ഉൾപ്പെടെ 306275 സമ്മതിദായകരാണ് ഉള്ളത്.
