ജില്ലയിലെ പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, ശ്രീകൃഷ്ണപുരം, പട്ടാമ്പി, മലമ്പുഴ ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നല്‍കുന്നതിനായി വെറ്ററിനറി സര്‍ജന്‍മാരെ സഹായിക്കാന്‍ അറ്റന്‍ഡര്‍മാരെ ആവശ്യമുണ്ട്. 179 ദിവസത്തേക്കാണ് നിയമനം. താത്പര്യമുളളവര്‍ യോഗ്യത സാക്ഷ്യപത്രം, ജനന തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ഏപ്രില്‍ 11 രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ച്ചയ്‌ക്കെത്തണം. അതത് ബ്ലോക്കിലെ സ്ഥിര താമസക്കാര്‍ അപേക്ഷിച്ചാല്‍ മതി. പ്രതിദിനം 350 രൂപ വേതനം ലഭിക്കും. വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ജോലി സമയം.
