പാലക്കാട് ടൗണ്‍ ബസ് സ്റ്റാന്‍ഡ് ടി.ബി കോംപ്ലക്‌സിലുളള കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ (ഹാന്‍ വീവ്)ഷോറൂമില്‍ വിഷുവിനോടനുബന്ധിച്ച് കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് അനുവദിച്ചതായി ഹാന്‍വീവ് ഷോറും ഇന്‍ചാര്‍ജ്ജ് അറിയിച്ചു. ഏപ്രില്‍ 14 വരെയാണ് വിലക്കിഴിവ് ലഭിക്കുക. വിവിധ ഇനത്തിലുളള കൈത്തറി മുണ്ടുകള്‍, സെറ്റു മുണ്ടുകള്‍, സെറ്റ് സാരികള്‍, ത്രഡ് വര്‍ക്ക് സാരികള്‍, കോട്ടണ്‍ സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, പില്ലോ കവര്‍, യൂനിഫോം തുണിത്തരങ്ങള്‍, കോട്ടണ്‍ ഷര്‍ട്ടിങുകള്‍, ടര്‍ക്കി, തോര്‍ത്ത്, മുണ്ട് കൂടാതെ മറ്റ് തുണിത്തരങ്ങളും ശേഖരമായുണ്ട്.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും തവണ വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി 5000 രൂപയുടെ തുണിത്തരങ്ങള്‍ വായ്പയായി ലഭിക്കും.