ജില്ലയിൽ ആയുധങ്ങൾ കൈവശം സൂക്ഷിക്കുന്നതിനു ലൈസൻസ് ഉള്ളവർ നവംബർ 17 ചൊവ്വ വൈകിട്ട് അഞ്ചിനു മുമ്പായി അവരുടെ പരിധിയിൽ വരുന്ന പോലിസ് സ്റ്റേഷനിൽ ആയുധങ്ങൾ ഹാജരാക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

ഏതെങ്കിലും കാരണത്താൽ ആയുധങ്ങൾ കൈയിൽ സൂക്ഷിക്കേണ്ടവർ ഉണ്ടെങ്കിൽ മതിയായ കാരണം കാണിച്ചു കൊണ്ടുള്ള പ്രത്യേക അപേക്ഷ നവംബർ 17 വൈകിട്ട് അഞ്ചിനു മുൻപ് അതത് എസ്.എച്ച്.ഒ മാർക്ക് നൽകണം. നവംബർ 21ന് ചേരുന്ന സ്‌ക്രീനിംഗ് കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും കളക്ടറുടെ അറിയിപ്പിൽ പറയുന്നു.