എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ ഒഴിവുളള കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, സിവിൽ എഞ്ചിനിയറിംഗ്, അപ്ലൈഡ് ഇലക്ട്രോണിക്സ് എന്നി സീറ്റുകളിലേക്ക് നവംബർ 19-ന് സ്പോട്ട് അഡ്മിഷൻ നടക്കുമെന്ന് ഡയറക്ടർ അറിയിച്ചു. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചവർ നവംബർ 19-ന് പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിൽ രാവിലെ 11-ന് എത്തണം. കൂടുതൽ വിവരങ്ങൾക്ക് www.lbskerala.gov.in, 04712349232, 9895983656.