കണ്ണൂർ: ജില്ലയില്‍ തിങ്കളാഴ്ച ലഭിച്ചത് 1914 നാമനിര്‍ദ്ദേശ പത്രികകള്‍. ജില്ലാ പഞ്ചായത്തില്‍ 36 ഉം കോര്‍പ്പറേഷനില്‍ 28ഉം നഗരസഭകളില്‍ 448ഉം ബ്ലോക്ക് പഞ്ചായത്തുകളില്‍ 83 ഉം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 1319 നാമനിര്‍ദ്ദേശ പത്രികകളുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി ഒന്‍പത് പത്രികകള്‍ ലഭിച്ചിരുന്നു. ഇതോടെ ഇതിനകം ലഭിച്ച പത്രികകളുടെ എണ്ണം 1923 ആയി.

ഇരിട്ടി ബ്ലോക്കില്‍ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 229 നാമനിര്‍ദ്ദേശ പത്രികകള്‍. ആറളം ഗ്രാമപഞ്ചായത്ത് -44 അയ്യങ്കുന്ന്- 2,  കീഴല്ലൂര്‍- 51, തില്ലങ്കേരി- 43, കൂടാളി- 57, പായം ഗ്രാമപഞ്ചായത്ത്-32.
പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തിലേക്ക് ഒരു നാമ നിര്‍ദ്ദേശ പത്രികയാണ് ലഭിച്ചത്. പേരാവൂര്‍ ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 162 നാമനിര്‍ദ്ദേശ പത്രികകള്‍ ലഭിച്ചു- കണിച്ചാര്‍-22,  കേളകം-37,  കൊട്ടിയൂര്‍-17,  മുഴക്കുന്ന്-46, കോളയാട്- 27, പേരാവൂര്‍-13.
തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ആകെ ലഭിച്ചത് 20 നാമനിര്‍ദേശപത്രികകള്‍ ആണ്.

ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ലഭിച്ചത് 44 പത്രികകള്‍- വേങ്ങാട്- 10, എരഞ്ഞോളി -30, ന്യൂ മാഹി-4.
പാനൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ 108 പത്രികകള്‍ ലഭിച്ചു-ചൊക്ലി -20, പന്ന്യന്നൂര്‍ -22, മൊകേരി -26, കതിരൂര്‍- 40.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 75 പത്രികകള്‍ ലഭിച്ചു. ചിറക്കല്‍- 22, അഴീക്കോട്- 30, പാപ്പിനിശ്ശേരി – 23.
കല്യാശേരി ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ 100 പത്രികള്‍ ലഭിച്ചു. ചെറുതാഴം-22, മാട്ടൂല്‍-17, കണ്ണപുരം-27, കല്യാശേരി- 9, നാറാത്ത്- 25.
പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ലഭിച്ചത് 40 നാമനിര്‍ദ്ദേശ പത്രികകള്‍. ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ 83 പത്രികകള്‍ ലഭിച്ചു. കരിവെള്ളൂര്‍ – പെരളം – 27, എരമം – കുറ്റൂര്‍ – 24, കാങ്കോല്‍ ആലപ്പടമ്പ – 8.
കൂത്തുപറമ്പ് ബ്ലോക്കിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിലായി 55 നാമനിര്‍ദേശങ്ങളാണ് ലഭിച്ചത്. മാങ്ങാട്ടിടം- ഒന്ന്, കുന്നോത്ത്പറമ്പ്- 26, തൃപ്പങ്ങോട്ടൂര്‍- 18,ചിറ്റാരിപറമ്പ്- 10.
ഇരിക്കൂര്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലായി 237 നാമനിര്‍ദേശ പത്രിക ലഭിച്ചു. എരുവേശ്ശി – 32, മലപ്പട്ടം – 36, പയ്യാവൂര്‍ -38, മയ്യില്‍-34, പടിയൂര്‍ കല്യാട് – 44, ഉളിക്കല്‍-21, കുറ്റിയാട്ടൂര്‍- 32.
എടക്കാട് ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളില്‍ ആകെ 81 പത്രികകള്‍ ലഭിച്ചു. കൊളച്ചേരി- 27, മുണ്ടേരി- 8, കടമ്പൂര്‍- 11, പെരളശ്ശേരി -35.

ജില്ലാ പഞ്ചായത്തിലേക്ക് 36 പത്രികകള്‍
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് തിങ്കളാഴ്ച ലഭിച്ചത് 36 പത്രികകള്‍. വരണാധികാരി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് മുമ്പാകെ 14ഉം ഉപവരണാധികാരി എഡിഎം ഇ പി മേഴ്‌സി മുമ്പാകെ 22 ഉം പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ഡിവിഷന്‍, സ്ഥാനാര്‍ഥി, പാര്‍ട്ടി എന്ന ക്രമത്തില്‍:
കരിവെള്ളൂര്‍
എം രാഘവന്‍ (സിപിഐഎം)
പി പി സിധിന്‍ (സിപിഐഎം)

തില്ലങ്കേരി
ബിനോയ് കുര്യന്‍ (സിപിഐഎം)

പന്ന്യന്നൂര്‍
ഇ വിജയന്‍ മാസ്റ്റര്‍ (സിപിഐഎം)

കൊളവല്ലൂര്‍
ഉഷ രയരോത്ത് (ലോക് താന്ത്രിക് ജനതാദള്‍)
എന്‍ പി ശ്രീതു (ലോക് താന്ത്രിക് ജനതാദള്‍)

പാട്യം
യു പി ശോഭ (സിപിഐഎം)
എ പി സുജാത (സിപിഐഎം)

കതിരൂര്‍
മുഹമ്മദ് അഫ്‌സല്‍ (സിപിഐഎം)
എ വാസു (സിപിഐഎം)

പിണറായി
കോങ്കി രവീന്ദ്രന്‍ (സിപിഐഎം)
ടി അനില്‍ (സിപിഐഎം)

വേങ്ങാട്
കല്ലാട്ട് ചന്ദ്രന്‍ (സിപിഐഎം)
ഇ എം ഭാര്‍ഗവന്‍ (സിപിഐഎം)

കോളയാട്
വി ഗീത  (സിപിഐ)
സി സാവിത്രി (സിപിഐ)

കടന്നപ്പള്ളി
ടി തമ്പാന്‍ മാസ്റ്റര്‍ (സിപിഐഎം)
കെ വി ബാലകൃഷ്ണന്‍ (സിപിഐഎം)

കൂടാളി
വി കെ സുരേഷ് ബാബു (സിപിഐ)

മയ്യില്‍
എന്‍ വി ശ്രീജിനി (സിപിഐഎം)
വസന്തകുമാരി (സിപിഐഎം)

കൊളച്ചേരി
ഡോ. കെ ഷിറിന്‍ ഖാദര്‍ (ഐഎന്‍എല്‍)

ചെമ്പിലോട്
കെ വി ബിജു (സിപിഐഎം)
എന്‍ വി നികേഷ് (സിപിഐഎം)

ചെറുകുന്ന്
അഡ്വ. കുഞ്ഞായിഷ പുത്തലത്ത് (സ്വതന്ത്ര)
ഹയറുന്നിസ മജീദ് (സ്വതന്ത്ര)

പരിയാരം
അഡ്വ.കെ കെ രത്‌നകുമാരി  (സിപിഐഎം)
പി പി രുഗ്മിണി (സിപിഐഎം)

പയ്യാവൂര്‍
കെ കെ സാജന്‍ (ജനതാദള്‍- എസ്)

അഴീക്കോട്
അഡ്വ.ടി സരള (സിപിഐഎം)
സി പ്രസന്ന (സിപിഐഎം)

കല്ല്യാശ്ശേരി
പി പി ദിവ്യ  (സിപിഐഎം)
സി റീന (സിപിഐഎം)

കുഞ്ഞിമംഗലം
സി പി ഷിജു (സിപിഐഎം)
കെ വി സന്തോഷ് (സിപിഐഎം)

പേരാവൂര്‍
ഷീന ജോണ്‍ (നാഷനലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി)