വയനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ജീവനക്കാരുടെ ക്വാറന്റൈനിനായി ഏറ്റെടുത്ത സ്ഥാപനങ്ങള്‍ ഒഴികെ മറ്റ് ആവശ്യങ്ങള്‍ക്കായി ഏറ്റെടുത്ത സ്ഥാപനങ്ങളും, സി.എഫ്.എല്‍.ടി.സികളായി ഏറ്റെടുത്ത സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി തിരികെ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. കോവിഡ് 19 രോഗ വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഏറ്റെടുത്ത സ്ഥാപനങ്ങള്‍ വിട്ട് നല്‍കുന്നത്.
നിലവില്‍ രോഗ പ്രതിരോധത്തില്‍ പങ്കാളികളാവുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം ആവശ്യമായി വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലും, ഹോസ്റ്റലുകളിലും ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തും. ഏതെങ്കിലും സ്വകാര്യ സ്ഥാപനങ്ങള്‍ നിലനിര്‍ത്തണമെങ്കില്‍ അത്തരം സ്ഥാപനങ്ങളുടെയും അതില്‍ താമസിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയ്ക്ക് സമര്‍പ്പിക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.