കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാലു പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഭരണങ്ങാനം, പൂഞ്ഞാര്‍, വാകത്താനം, പുതുപ്പള്ളി ഡിവിഷനുകളിലേക്ക് ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതമാണ് തിങ്കളാഴ്ച (നവംബര്‍ 16) വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന മുമ്പാകെ പത്രിക നല്‍കിയത്.
